ആറ്റിങ്ങൽ:ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ക്യഷ്ണ കുമാറിന്റെ നേത്യത്വത്തിൽ കൊവിഡ് 19 വ്യാപനത്തിനെതിരെ പ്രവർത്തനം നടത്തുന്ന ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ഉച്ചഭക്ഷണം നൽകി.മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന വനിതാ കിച്ചണിൽ നിന്നാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയായ അഡ്വ.എസ്.ക്യഷ്ണകുമാറിന്റെ നേത്യത്വത്തിൽ ഭക്ഷണം എത്തിച്ചത്.ആശുപത്രി പി.ആർ.ഒ ലാൽ ഇവ ഏറ്റുവാങ്ങി.ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്തു.കെ.ഓമന, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ,ആറ്റിങ്ങൽ ഷൈജു,മാടൻവിള നൗഷാദ്, അനു വി.നാഥ്, യാസിർ യഹിയ, അഴൂർ രാജു, മോനിഷ് പെരുങ്ങുഴി എന്നിവർ പങ്കെടുത്തു.