തിരുവനന്തപുരം: രക്തബാങ്കുകളിലെ ക്ഷാമംപരിഹരിക്കാൻ സംസ്ഥാനത്ത് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ.ആർ.രമേശ് പറഞ്ഞു. സൊസൈറ്റിക്ക് കീഴിലുള്ള 37 രക്തബാങ്കുകളുടെ നേതൃത്വത്തിലായിരിക്കും ഇത്. കൊവിഡ് ഭീതി കാരണമാണ് രക്തദാനത്തിൽ കുറവുണ്ടായത്. സാമൂഹിക അകലം പാലിച്ചായിരിക്കും ക്യാമ്പുകൾ ക്രമീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.