ku

വിശാഖപട്ടണം: ആറുമാസത്തെ പ്രസവ അവധി ഉപേക്ഷിച്ച് ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഐ.എ.എസ് ഓഫീസർ ജോലിക്കെത്തി സമൂഹത്തിനോടുള്ള ആത്മാർത്ഥത പ്രകടിപ്പിച്ചു. ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്.

കുഞ്ഞിനെയുമെടുത്ത് ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം ഐ.എ.എസ് അസോസിയേഷനിലെ ചിഗുരു പ്രശാന്ത് കുമാർ എന്നയാളാണ് ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അസാധാരണമായ ഒരു തൂവൽ എന്ന വിശേഷണത്തോടെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

കമ്മിഷണർ പ്രസവാവധി നിരസിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയിൽ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കൊവിഡ് പോരാളികൾക്കും ഇത് പ്രചോദനം നല്കും പ്രശാന്ത് ട്വീറ്റിൽ പറയുന്നു.