lakshadweep-

തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളി അദ്ധ്യാപകരെ കവരത്തിയിൽ എത്തിച്ചു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ കുടുങ്ങിയ എട്ട് മലയാളി അദ്ധ്യാപകരെയാണ് കവരത്തിയിൽ എത്തിച്ചത്. അടുത്ത കപ്പലിൽ ഇവരെ കൊച്ചിയിൽ എത്തിക്കും.

മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായാണ് അദ്ധ്യാപകർ ലക്ഷദ്വീപിലേക്ക് പോയത്.എന്നാൽ ലോക്ക് ഡൗണിനെത്തുടർന്ന് തിരിച്ചെത്താനാകാതെ അദ്ധ്യാപകർ കുടുങ്ങുകയായിരുന്നു. അടച്ച് പൂട്ടലിനെ തുടർന്ന് ഷിപ്പ് സർവീസും നിർത്തിയതോടെ അവർക്ക് തിരികെ നാട്ടിലേക്ക് എത്താൻ വഴിയില്ലാതെ ആയി.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യാപകരെ തിരികെ നാട്ടിലെത്തിക്കുെമന്ന് ഉറപ്പ് നൽകിയിരുന്നു.