മസ്‌കറ്റ്: ഒമാനിൽ കഴിഞ്ഞ രണ്ട് ദിവസമായി ആർക്കും രോഗം ഭേദമാകുന്നില്ല. മൂന്നു പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രോഗികളുടെ എണ്ണം ഉയരുന്നതോടെ മലയാളി പ്രവാസികൾ ആശങ്കയിലാണ്. ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്‌കറ്റ് ഗവർണറേറ്റിലാണ് താമസിക്കുന്നത്.
പൊതു സുരക്ഷയ്ക്കാണ് മുൻഗണനയെന്നു ഒമാൻ സായുധ സേനയും റോയൽ ഒമാൻ പൊലീസും അറിയിച്ചു. മത്രാ വിലായത്തിൽ രണ്ടു കൊവിഡ് പരശോധന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. മത്രാ വിലായത്തിൽ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വദേശികളും കൊവിഡ് പരിശോധനക്ക് വധേയരാകണമെന്നും, പരിശോധനയും ചികിത്സയും വിദേശികൾക്ക് സൗജന്യമാണെന്നും അധികൃതർ അറിയിച്ചു.
53 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ രോഗ ബാധിതരുടെ എണ്ണം 599 ആയി ഉയർന്നെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച 53 പേരിൽ 50 പേരും മസ്‌കറ്റ്മേഖലയിൽ നിന്നുള്ളതാണ്.