dd

നെയ്യാറ്റിൻകര: ഈസ്റ്റർ തിരുകർമ്മങ്ങളോടെ നെയ്യാറ്റിൻകര രൂപതയിൽ വിശുദ്ധവാരത്തിന് സമാപനമായി. ശനിയാഴ്ച രാത്രി 11ന് ആരംഭിച്ച ഈസ്റ്റർ ജാഗരണ ശുശ്രൂഷകൾക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ നേതൃത്വം നൽകി. പ്രതീക്ഷയുള്ള നല്ലദിനങ്ങൾ നമുക്കായി കാത്തിരിക്കുന്നുവെന്ന് ബിഷപ് വചന സന്ദേശത്തിൽ പറഞ്ഞു. ബിഷപ്സ് ഹൗസ് ചാപ്പലിൽ നടന്ന തിരുകർമ്മളിൽ രൂപത വികാരി ജനറൽ മോൺ. ജി ക്രിസ്തുദാസ് , സെക്രട്ടറി ഫാ.രാഹുൽലാൽ തുടങ്ങിയവർ സഹകാർമ്മികരായി. തിരുകർമ്മങ്ങൾ വിശ്വാസികൾക്കായി രൂപതയുടെ ന്യൂസ് പോർട്ടലായ കാത്തലിക് വോക്സ് തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു.