death-tag-

ദുബായ്: കൊവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍(41)മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ദുബായില്‍ സംസ്‌കരിക്കും.പ്രദീപിന്റെ മരണത്തോടെ യു.എ.ഇയില്‍ കൊവിഡ്-19 നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.