വെഞ്ഞാറമൂട്: ചാരായം വാറ്റി വിൽക്കാൻ ശ്രമിച്ചയാൾ എക്സൈസ് പിടിയിൽ. ഇയാളുടെ വീടിന്റെ പരിസരത്തു നിന്ന് 40 ലിറ്റർ കോട കണ്ടെടുത്തു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ഷമീർഖാന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുല്ലമ്പാറ പുലിമുട്ട്കോണം വടക്കുംകര പുത്തൻ വീട്ടിൽ പുഷ്പകുമാർ (45) പിടിയിലായത്. കോട സൂക്ഷിച്ച കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു. വീടിന്റെ പരിസരത്ത് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന കോട എക്സൈസ് കണ്ടെടുത്തു. പരിശോധനയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ എസ് സുരേഷ് കുമാർ, നസീർ, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, സജിത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷഹീന ബീവി എന്നിവർ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.