തിരുവനന്തപുരം:നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള നഗരത്തിലെ മൂന്നാമത്തെ ജനകീയ ഹോട്ടൽ വള്ളക്കടവ് എൻ.എസ് ഡിപ്പോയിൽ മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.മേയർ കെ.ശ്രീകുമാർ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി.ബാബു,എസ്.പുഷ്‌പലത,കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു,ഷാനി നിജാം എന്നിവർ പങ്കെടുത്തു.വള്ളക്കടവിൽ കൂടാതെ എസ്.എം.വി. സ്‌കൂളിന് എതിർവശം, പി.എം.ജിയിലെ പ്ലാനറ്റേറിയം കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് മറ്റ് ജനകീയ ഹോട്ടലുകളുള്ളത്.ദിവസവും രണ്ടായിരത്തിലധികം ഊണുകൾ ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. www.covid19tvm.com എന്ന വെബ്‌സൈറ്റ് വഴിയോ 9496434448 , 9496434449 , 9496434450 എന്നീ നമ്പറുകൾ വഴിയോ തലേദിവസം 8ന് മുമ്പായി ഭക്ഷണത്തിനുള്ള ഓർഡറുകൾ നൽകണം.