കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം പ്രഥമ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 148ാം ജയന്തിദിനത്തോടനുബന്ധിച്ച് കാട്ടാക്കട ശാഖാംഗങ്ങൾക്കായി നിർമ്മിച്ച മാസ്ക് വിതരണം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,ശാഖാ പ്രസിഡന്റ് വി.ആർ.പ്രസാദ്,വൈസ് പ്രസിഡന്റ് ആർ.വിക്രമൻ,സെക്രട്ടറി പി.മോഹൻദാസ്,രക്ഷാധികാരി സരസാ ഭുവനേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.