തിരുവനന്തപുരം : കൊല്ലം തങ്കശേരി അമ്പാടിയിൽ എം. ശാന്തകുമാർ (80, റിട്ട. പ്രൊഫ. എസ്.എൻ. പോളിടെക്‌നിക്, കൊട്ടിയം) തിരു. മുട്ടട വയലിക്കട ശ്രീഭദ്രാനഗർ ശ്രീവിലാസിൽ നിര്യാതനായി. ഭാര്യ: ടി. സരോജം. മക്കൾ: മിനി എസ് (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, കല്പറ്റ), ഡോ. മിനു എസ് (ജി.എച്ച്, നെയ്യാറ്റിൻകര). മരുമക്കൾ: അജിത് വിമൽ (എസ്.ബി.ഐ ലൈഫ്, കാസർകോട്), ഡോ. ബിപിൻ ജി.ഐ (ജി.എച്ച്. തിരു.)

ഡോ. രാമചന്ദ്രപ്പണിക്കർ

പട്ടം : എൽ.ഐ.സിക്ക് സമീപം ശിവമംഗം ലെയിൻ അശ്വതിയിൽ ഡോ. രാമചന്ദ്രപ്പണിക്കർ (91, റിട്ട. പ്രൊഫ. ആൻഡ് ഹെഡ് ഒഫ് ദ ഡിപ്പാർട്ട്മെന്റ് ബയോ കെമിസ്ട്രി, മെഡിക്കൽ കോളേജ്, തിരു.) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാപണിക്കർ. മക്കൾ: ബീന പണിക്കർ (ബയോ കെമിസ്റ്റ്), ഉണ്ണികൃഷ്ണൻ (യു.എസ്.എ). മരുമകൻ: ഡോ. ബി. ജയകുമാർ (റിട്ട. പ്രൊഫ. ആൻഡ് ഹെഡ് ഒഫ് ജനറൽ മെഡിസിൻ, മെഡിക്കൽ കോളേജ്, തിരു.). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.