ചിറയിൻകീഴ് :കോവിഡ് -19 മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റിലെ അർഹതപ്പെട്ട മുഴുവൻ വ്യാപാരികൾക്കും ആയിരം രൂപ വീതം ധനസഹായം നൽകും.വ്യാപാരികൾ ചിറയിൻകീഴ് വലിയകടയിൽ പ്രവർത്തിക്കുന്ന അമൃത മെഡിക്കൽസിൽ നിന്നോ ചിറയിൻകീഴ് ബസ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ചാമ്പ്യൻ മെഡിക്കൽസിൽ നിന്നോ തുക കൈപ്പറ്റേണ്ടതാണെന്ന് യൂണിറ്റ് പ്രസിഡന്റ് അനിൽ ചാമ്പ്യൻസും സെക്രട്ടറി നൗഷാദ് ലാലും അറിയിച്ചു.