നെയ്യാറ്റിൻകര :തുഞ്ചൻ ഭക്തിപ്രസ്ഥാന കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ രാമായണ മഹോത്സവത്തിന്റെ ഭാഗമായി തുഞ്ചത്തെഴുച്ഛത്തന്റെ ആദ്ധ്യാത്മിക രാമായണത്തിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെക്കുറിച്ച് ലേഖനം ക്ഷണിച്ചു. 2021 ജനുവരി ആദ്യ വാരത്തിൽ തിരുവനന്തപുരത്തു വച്ചു നടക്കുന്ന അന്താരാഷ്ട്ര രാമായമ മേളയിൽ വച്ച് ലേഖനം പ്രകാശനം ചെയ്യുമെന്ന് കേന്ദ്രം ജനറൽ സെക്രട്ടറി കെ.രംഗനാഥൻ അറിയിച്ചു.