ആര്യനാട്:ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഖത്തറിലെ ആശുപത്രിയിലായിരുന്ന ഗ്യഹനാഥൻ മരിച്ചു.ആര്യനാട് പളളിവേട്ട ഫാത്തിമ മൻസിലിൽ ഷഫീർ (53) ആണ് മരിച്ചത് .രണ്ട് മാസം മുൻപ് അസുഖത്തെത്തുടർന്ന് ഖത്തറിലെ അൽ അഹമ്മദിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു .നാട്ടിൽ അവധിയ്ക്ക് എത്തിയതിനുശേഷം നാലു മാസം മുമ്പാണ് ഖത്തറിലെ ദോഹയിലേയ്ക്ക് മടങ്ങിപ്പോയത്.ഭാര്യ:ഫാത്തിമ ബീവി.മക്കൾ :റഹ്മത്ത് ബീവി,ആമിന.മരുമകൻ ഷാജഹാൻ (ദുബായ്). ഖബറടക്കം ദോഹയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.