കഴക്കൂട്ടം: സ്വന്തം ഉപയോഗത്തിന് വീടിനടുത്ത് വാറ്റുചാരായം ഉണ്ടാക്കുന്നതിനിടെ മൂന്നു പേർ മംഗലപുരം പൊലീസിന്റെ പിടിയിലായി. പെരുങ്കുഴി കൃഷ്ണപുരം, ആർ.എസ് വില്ലയിൽ ജിനീഷ് (29), മുരുക്കുംപുഴ കടവിനു സമീപം തൃപ്തിയിൽ സേവ്യർ (61), മുരുക്കുംപുഴ തലമുക്ക് കളിവീട്ടുവിളാകം ബൈജു (49) എന്നിവരാണ് പിടിയിലായത്. 4 ലിറ്റർ കോട, അര ലിറ്റർ വാറ്റുചാരായം, പ്രഷർകുക്കർ, കലങ്ങൾ, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ എന്നിവയും പിടിച്ചെടുത്തു. സി.ഐ വിനോദ് കുമാർ എസ് ഐമാരായ സനൽ കുമാർ, യഹ്യാഖാൻ , സി.പി.ഒ അപ്പു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് വാറ്റുകാരെ പിടികൂടിയത്.