തിരുവനന്തപുരം : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി ആയുർവേദ- ഹോമിയോ ചികിത്സാവിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്നു. മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ പ്രവർത്തനം ആരംഭിക്കുന്നത്. ആയുർവേദ ചികിത്സാസൗകര്യം വീടുകളിൽ എത്തിക്കുന്ന പദ്ധതി ആയൂർവേദം നിങ്ങളുടെ വീട്ടുപടിക്കൽ എന്ന പേരിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. സേവനം ആവശ്യമുള്ളവർ www.vkprasanth.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ചെയ്യപ്പെടുന്നവരുടെ വീടുകളിൽ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ടീം എത്തി ചികിത്സ നടത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യും. വിശദവിവരങ്ങൾക്ക് ഫോൺ. 8590555006, 7012040345.