തിരുവനന്തപുരം: നഗരത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയ 61 പേർക്കെതിരെ സിറ്രി പൊലീസ് ഇന്നലെ കേസെടുത്തു. 31 വാഹനങ്ങൾ പിടിച്ചെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 35 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും അനാവശ്യയാത്ര ചെയ്ത 26 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് സി​റ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടുതൽ കേസുകൾ വിഴിഞ്ഞം, വലിയതുറ, വഞ്ചിയൂർ സ്​റ്റേഷനുകളിലാണ്. 31 വാഹനങ്ങൾ പിടിച്ചെടുത്തു. 29 ഇരുചക്ര വാഹനങ്ങളും ഒരു ആട്ടോറിക്ഷയും ഒരു കാറുമാണ് പിടിച്ചെടുത്തത്. സി​റ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്ര നടത്തിയ കൂടുതൽ പേരും പിടിയിലായത്.