തിരുവനന്തപുരം: കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പാഴ്സൽ സർവീസുകൾ 25 വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചു.15 മുതൽ യാത്രവണ്ടികൾ ഓടിക്കുന്നതിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ നീട്ടിയേക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് പാഴ്സൽ സർവീസിന്റെ ദിവസങ്ങൾ നീട്ടിയത്. ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം വന്ന ശേഷമേ യാത്രാവണ്ടികളുടെ കാര്യത്തിൽ റെയിൽവെ അന്തിമ തീരുമാനമെടുക്കൂ. ദക്ഷിണ റെയിൽവേയുടെ മറ്റ് പാഴ്സൽ സർവീസുകളെല്ലാം ചെന്നൈയിൽ നിന്ന് ഡൽഹി, കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ്.