തിരുവനന്തപുരം: കൊവിഡ് കാരണം സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ 8.57 ലക്ഷം നമോ കിറ്റുകൾ എത്തിച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പലവ്യഞ്ജനം, മസാല പൊടികൾ, പച്ചക്കറി എന്നിവയാണ് കിറ്റിലുള്ളത്. സംസ്ഥാനത്ത് 1.12 ലക്ഷം മാസ്‌ക്കുൾ വിതരണം ചെയ്തു. വീഡിയോ കോൺഫറസിംഗ് വഴി അതത് ജില്ലകളിലെ പ്രവർത്തനങ്ങൾ സംസ്ഥാനകമ്മിറ്റി ഏകോപിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.