ചേർത്തല: ബാലസാഹിത്യ അക്കാഡമി അവാർഡ് ജേതാവും റിട്ട.വില്ലേജ് ഓഫീസറുമായിരുന്ന മുഹമ്മ വേലിക്കകത്ത് ചിറയിൽ ചിദംബരൻ (മുഹമ്മ രമണൻ-77) നിര്യാതനായി. കുട്ടി കുഞ്ഞൻ -കാളിക്കുട്ടി ദമ്പതികളുടെ മകനാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
മുഹമ്മ സി.എം.എസ്.എൽ പി.സ്‌കൂൾ,കണിച്ചുകുളങ്ങര ഹൈസ്‌കൂൾ,ആലപ്പുഴ എസ്.ഡി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കണ്ണൻ കാക്കയുടെ കൗശലങ്ങൾ എന്ന കൃതിക്ക്
1989ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മണിയൻ പൂച്ചയ്ക്ക് മണികെട്ടി, അഷ്ടാവക്രൻ, അഭിയുടെ കുറ്റാന്വേഷണം, മണ്ടൻ മൊയ്തീൻ, ഉണ്ണിമോനും കുരുവികളും തുടങ്ങി നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: ശൈലജ.മക്കൾ: അനീഷ്,അഭിലാഷ്, അതുല്യ. മരുമക്കൾ: റെജി ശങ്കർ,രാധിക.