
തിരുവനന്തപുരം: കേരളത്തിൽ നിന്ന് യു.എ യിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സർക്കാർ നിഷേധിച്ചു.ഇതിൽ വ്യക്തത വരുത്തി യു.എ.ഇ. അധികൃതർക്ക് കത്തയച്ചു.
ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി. ഹുസൈൻ അത്തരത്തിൽ വാഗ്ദാനം നൽകി ദുബായ് ഹെൽത്ത് അതോറിട്ടിക്ക് കത്തയച്ചത് പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ ദുബായ് ഹെൽത്ത് അതോറിട്ടി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ അറിയിച്ചത്. യു.എ.ഇ യിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. ലോകം കോവിഡ് വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങളുണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ,ഇത്തരം രീതികളെ സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ലെന്ന് .മുഖ്യമന്ത്രി പറഞ്ഞു..