;തിരുവനന്തപുരം: അമേരിക്കയും റഷ്യയുമൊക്കെ ചേർന്ന് നിർമ്മിച്ച അന്താരാഷ്ട്ര ബഹിരാകാശനിലയം എന്ന സ്പെയ്സ് സ്റ്റേഷൻ ഇൗയാഴ്ച കടന്നുപോകുന്നത് കേരളത്തിന് മുകളിലൂടെ. ഇന്നലെ രാത്രി 7.22നാണിത് ആദ്യമായി കടന്നുപോയത്. ഇനി 19ന് രാവിലെ 5.33നും 21ന് രാവിലെ 5.35നും അഞ്ച് മിനിറ്റ് നേരം ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. പ്രകാശപൂരിതമായ ഒരു വസ്തു അതിവേഗത്തിൽ പോകുന്നതായാണ് കാണുക. പടിഞ്ഞാറ് നിന്ന് വന്ന് വടക്കോട്ട് പോകും
അന്താരാഷ്ട്ര
ബഹിരാകാശ നിലയം
അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ആറു രാജ്യങ്ങൾ എന്നിവർ ചേർന്നു നിർമിച്ച വലിയ ബഹിരാകാശനിലയം. ഭൂമിയിൽനിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭ്രമണപഥത്തിൽ സെക്കൻഡിൽ 7.66 കിലോമീറ്റർ വേഗത്തിൽ. 92.69 മിനിറ്റുകൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. ദിവസം 15.54 തവണ ഭൂമിയെ ചുറ്റും. ഭാരം 4,19,455 കിലോഗ്രാം. നീളം 72.8 മീറ്റർ, വീതി 108.5 മീറ്റർ, താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്റർ. ആറുപേർക്കു താമസിക്കാൻ സൗകര്യം. ഇപ്പോൾ ക്രിസ് കാസിഡി, അനാട്ടൊലി ഇവാനിഷിൻ, ഇവാൻ വാഗ്നർ എന്നിവരാണ് നിലയത്തിലുള്ളത്. ഒക്ടോബർ വരെയാണ് അവരവിടെ കഴിയുക.