maharashtra

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ഭീതി തുടരുന്നു. പൂനെയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ഹാൾ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറന്റെെൻ ചെയ്തു.

അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 221 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതിൽ 16 ഉം മുംബയിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 149 ആയി. സ്കൂളുകളടക്കം ആശുപത്രികളാക്കി മറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. ധാരാവിയടക്കം ചേരികളിൽ അണുനശീകരണം നടത്താൻ ഫയർഫോഴ്സിനെ ഇന്ന് മുതൽ ഉപയോഗിക്കും.