ഖത്തർ: കൂടുതൽ നിയന്ത്രണങ്ങളുമായി ഖത്തറിൽ രണ്ടാംഘട്ട മാസ്ക് വിതരണം ഇന്ന് തുടങ്ങും. തിരഞ്ഞെടുത്ത ഫാർമസികളിലൂടെ മാത്രമേ മാസ്‌കുകൾ ലഭിക്കുകയുള്ളൂ. ഖത്തർ ഐഡിയുള്ള ഓരോരുത്തർക്കും ഇരുപത് മാസ്‌കുകൾ വീതം നൽകും.
40 റിയാലാണ് ഇരുപത് മാസ്‌കുകളുടെ വില. നേരത്തെ കൊവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണത്തിന്റെ ഒന്നാം ഘട്ടത്തിൽ അൽ മീര സൂപ്പർമാർക്കറ്റുകളുടെ വിവിധ ശാഖകളിലൂടെയാണ് മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നത്.