cmp

തിരുവനന്തപുരം: കൊവിഡ് ചികിത്സാ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ആശുപത്രികളിൽ താത്കാലികമായി ജോലിനോക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാസവേതനത്തിന് പുറമേ റിസ്‌ക്ക് അലവൻസ് കൂടി അനുവദിക്കണമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ ജീവൻപണയപ്പെടുത്തി സമാനതകളില്ലാത്ത കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.

ഇത്തരമൊരു നിർണായക ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് കരുത്ത് പകരേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. താത്കാലിക ജീവനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങൾക്ക് മതിയായ പ്രതിഫലമല്ല. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ മനസ് അറിഞ്ഞുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.