തിരുവനന്തപുരം: കേരളത്തിൽ രോഗികളുടെ എണ്ണംകുറയുകയാണെങ്കിലും പൂർണആശ്വാസമെന്ന് പറയാറാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേരളത്തിൽ മാത്രം കൊവിഡ് നിയന്ത്രണവിധേയമായിട്ട് കാര്യമില്ല.സമീപ സംസ്ഥാനങ്ങളിലും നിയന്ത്രണവിധേയമാക്കണം. രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തിയ അവരെ ക്വാറന്റൈൻ ചെയ്യാൻ കഴിഞ്ഞു.അടുത്തിടപഴകിയെന്ന് സംശയിക്കുന്നവരെയും നിരീക്ഷണത്തിലാക്കി.ഇത് വലിയതോതിൽ ഫലംചെയ്തു.
കാസർകോട്ട് ഇന്നലെ പുതുതായി ഒരാൾക്കും രോഗബാധ കണ്ടെത്താനായില്ല.ഇത് ശുഭസൂചനയാണ് നൽകുന്നത്. ആരും ഗുരുതരാവസ്ഥയിലില്ല. ഇന്ന് കുറച്ചുപേർകൂടി രോഗമുക്തരാവും. ലോക്ക്ഡൗണിൽ ഇളവുനൽകുന്നത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമായിരിക്കും. പ്രവാസികളുടെ കാര്യം കേന്ദ്ര തീരുമാനം അനുസരിച്ച് പ്രവർത്തിക്കും-മന്ത്രി പറഞ്ഞു.