auto

മലപ്പുറം: താനൂരിൽ ട്രോമാകെയർ പ്രവർത്തകന്റെ ആട്ടോറിക്ഷ കത്തിച്ചു. താഹബീച്ച് സ്വദേശി ഹാരിസിന്റെ ആട്ടോറിക്ഷയാണ് കത്തിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.