covid-saudi

സൗദി: കർഫ്യൂവിന്റെ ഭാഗമായി സൗദി അറേബ്യയിൽ രേഖകളില്ലാതെ പുറത്തിറങ്ങിയാൽ ഇന്ന് മുതൽ 10000 റിയാൽ പിഴ ചുമത്തും. ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നിലവിൽ കർഫ്യൂവിൽ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകൾക്ക് പകരം ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക പാസ് നിർബന്ധമാകും. ആദ്യ ഘട്ടത്തിൽ റിയാദിലാണ് പുതിയ ചട്ടം വരുന്നത്.

സർക്കാർ മേഖലകളിലുൾപ്പെടെ മുഴുവൻ മേഖലകളിലുള്ളവർക്കും ഈ ചട്ടം ബാധകമാണ്. പുറത്ത് കറങ്ങി നടന്ന മലയാളികളുൾപ്പെടെയുള്ള നിരവധി പേർക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും.