li

ബംഗളൂരു: അടച്ചിട്ട ബാറിന്റെ പൂട്ടുതകർത്ത മോഷ്ടാക്കൾ മദ്യക്കുപ്പികൾ കവർന്നു. കർണാടകയിലെ ദൊഡ്ഡബാനസവാടിയിലാണ് സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 21ന് പൂട്ടിയിട്ട ഇൗ ബാറിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 30,000 രൂപ വിലവരുന്ന 35 കുപ്പികൾ മോഷണം പോയെന്നാണ് പൊലീസ് പറയുന്നത്.


ബാറിന്റെ പിറകിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ ഈ ഭാഗത്ത് സൂക്ഷിച്ചിരുന്ന മദ്യകുപ്പികളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് ബാറുകൾ അടച്ചതോടെ നഗരത്തിലെ ബാറുകളിൽ മോഷണം പതിവായിരിക്കുകയാണ്. മോഷണം ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം.