lock-down-

തിരുവനന്തപുരം : ലോക്ക്ഡൗൺ നീട്ടുമ്പോഴുള്ള ഇളവുകളെ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. കേന്ദ്ര നിർദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിൽ മന്ത്രിസഭായോഗം പിരിയുകയായിരുന്നു.മറ്റെന്നാൾ വീണ്ടും മന്ത്രിസഭാ യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക.കേരളം സ്വന്തമായി ഇളവുകൾ പ്രഖ്യാപിക്കണ്ട എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

ആദ്യം കേന്ദ്ര തീരുമാനം വരട്ടെ എന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തിൽ ഉണ്ടായത്. അത് വരും മുമ്പ് കേരളത്തിൽ മാത്രമായി ഇളവുകൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി. രോഗ വ്യാപനത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാൻ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് ഉണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിൻവലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് പ്രതിരോധത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തൽ. കാസർകോട് അടക്കം സ്ഥിതി ആശ്വാസകരമാണ്,. അതേ സമയം ജാഗ്രതയിൽ വിട്ടു വീഴ്ച പാടില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.