പാലക്കാട്: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി,ഡൽഹിയിലെ സൈനിക നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞ 30 മലയാളി വിദ്യാർത്ഥികൾ കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന് ബസ് മാർഗം ശനിയാഴ്ച അർധരാത്രിയാണ് ഇവർ പുറപ്പെട്ടത്. കേരളത്തിലെത്തിയ ഇവരെ പാലക്കാട്ടെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് വിടുക. കഴിഞ്ഞ മാർച്ച് 14 നാണ് 45 അംഗ സംഘം ഡൽഹിയിയിലെത്തിയത്. 28 ദിവസം നിരീക്ഷത്തിൽ കഴിഞ്ഞ ശേഷമാണ് ഡൽഹിയിൽ നിന്നും ഇവർ സംസ്ഥാനത്തേക്ക് എത്തിയത്.