തിരുവനന്തപുരം: മഹാകവി പൂവത്തൂർ ഭാർഗവന്റെ മേൽനോട്ടത്തിൽ നടത്തുന്ന മോഡൽ കോളേജിൽ നിന്ന് നെടുമങ്ങാട് നഗരസഭ പ്രദേശത്തും പൂവത്തൂരിലും പരിസര പ്രദേശങ്ങളിലും ലോക്ക് ഡൗണിൽ കഴിയുന്നവർക്ക് പുസ്‌തകങ്ങൾ വീട്ടിലെത്തിച്ച് നൽകും. മ ഹാകവിയുടെ ഗുരുദേവ ഭാഗവതം ,ഖണ്ഡകാവ്യം, വേദ വൃക്ഷം, പുരാണങ്ങൾ മുതൽ കുട്ടികൾക്ക് വേണ്ടിയുള്ള പര്യായമാല, പ്രസംഗമാല, ഉപന്യാസ മാല, കവിതാ സമാഹാരം, കഥാമാല, പഴഞ്ചൊല്ലുകൾ,​ കടങ്കഥകൾ, സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ബാല വ്യാകരണം, പി.എസ്.സി പരീക്ഷ എഴുതുന്നവർക്കുള്ള ഗൈഡ്, ചെറുകഥ, നോവൽ തുടങ്ങി ആയിരത്തോളം പുസ്തകങ്ങളാണ് ഇതിനായി ഒരുക്കിയത്. കവിയും സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനുമായ മകൻ പൂവത്തൂർ ചിത്രസേനനും പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ദൗത്യത്തിലുള്ളത്. ഫോൺ‌ : 9947649933.