sc

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ഗവർണറുടെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിർദ്ദേശം ശരിവച്ച് സുപ്രീകോടതി. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് തടസങ്ങൾ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക്കുന്നതായും ജ. ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ കോടതി നീരിക്ഷിച്ചു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഗവർണർക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 22 കോൺഗ്രസ് എം.എൽ.എമാർ രാജി സമർപ്പിച്ചതോടെയാണ് കമൽ നാഥ് സർക്കാർ നിലം പൊത്തിയത്. ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച 22 കോൺഗ്രസ് വിമത എം.എൽ.എമാരാണ് രാജി സമർപ്പിച്ചത്. ഇവർ പിന്നീട് ജ്യോതിരാദിത്യസിന്ധ്യയ്ക്ക് പിന്നാലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.