കാഞ്ഞിരപ്പുഴ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അജ്മാനിൽ മരിച്ചു. ചിറക്കൽപ്പടി ചൂരിയോട് പരേതനായ നാലകത്ത് മുഹമ്മദാലി- ബീവാത്തു ദമ്പതികളുടെ മകൻ ഹനീഫയാണ് മരിച്ചത്. വയറിംഗ് തൊഴിലാളിയായിരുന്നു. ഇന്ന് പുലർച്ചെ അജ്മാനിലെ ജി.എം. സി ആശുപത്രിയിലായിരുന്നു മരണം.
നാലു മാസം മുമ്പാണ് ഹനീഫ അജ്മാനിൽ എത്തിയത്. മൂന്ന് ദിവസം മുമ്പാണ് പനിയും ജലദോഷവുമായി ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണകാരണം വ്യക്തമല്ല. രക്ത സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. മൃതദേഹം അജ്മാനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സുനീറ മക്കൾ: ഹന്ന, ഇഷാന, അഫാൻ.