വിതുര:ലോക്ക് ഡൗൺ കാലത്ത് ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായി സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു പിടി ചീര കൃഷിയുടെ ഉദ്ഘാടനം സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് നിർവഹിച്ചു.വിതുര ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.കെ.ഷിബു,വിതുര പഞ്ചായത്ത് അംഗം മഞ്ജുഷ ആനന്ദ്,അനി തോമസ്,എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്,പ്രസിഡന്റ് സുഭാഷ്,ഷൈൻ രാജ്,ബാലചന്ദ്രൻ നായർ,വിജയൻ,വിൻസെന്റ്,ഷാഹിന എന്നിവർ പങ്കെടുത്തു.