കല്ലമ്പലം:ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുവാക്കളുടെ കൂട്ടായ്മ.നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ് മുക്കിൽ പ്രവർത്തിക്കുന്ന ഡീസന്റ്മുക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ യുവാക്കളാണ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നത്.ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്പ് ഡസ്ക് വഴി മരുന്ന്,ഭക്ഷണം തുടങ്ങിയവ വീടുകളിൽ ഇവർ എത്തിച്ചു കൊടുക്കുന്നു.ഇരുന്നൂറോളും പേർക്ക് നിത്യേന ഭക്ഷണ പൊതികൾ വിതരണം ചെയ്തു വരുന്നു.വിതരണോദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.അമൽ ഷാ,ആദർശ്,ഫയാസ്,ആശിർ ഖാൻ,ആകാശ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.