mumbai

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ രണ്ടായിരം കടന്നു. 82 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം2064 ആയി. 149 ആണ് മരണസംഖ്യ. ധാരാവിയിൽ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 47 ആയി. മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി.

കൊവിഡ് പരിശോധനകൾക്ക് വേഗം കൂട്ടി മഹാരാഷ്ട്രയിൽ പൂൾ ടെസ്റ്റ് ആരംഭിച്ചു. മരണസംഖ്യ അഞ്ചായി ഉയർന്ന ധാരാവിയിൽ ഇന്ന് 60 വയസുകാരൻ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം ദിനംപ്രതിയുയരുന്ന ധാരാവിയിൽ അണുനശീകരണം വേഗത്തിലാക്കി.