മലയിൻകീഴ് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലയിൻകീഴ് എൻ.എസ്.എസ് കരയോഗം പൊലീസ് സ്റ്റേഷനിൽ സാനിറ്റൈസർ,100 മാസ്ക്,5 കെയ്സ് കുടിവെള്ളം എന്നിവ നൽകി.മലയിൻകീഴ് സി.ഐ.അനിൽകുമാറിന് എൻ.എസ്.എസ് ഭാരവാഹികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കരയോഗം പ്രസിഡന്റ് ബി.രവീന്ദ്രൻനായർ നൽകി.കരയോഗം സെക്രട്ടറി അജികുമാർ,വിജയകുമാർ,ചന്ദ്രശേഖരൻനായർ,വി.കെ.സുധാകരൻനായർ,ഉദയകുമാർ എന്നിവർ പങ്കെടുത്തു.