malayinkil

മലയിൻകീഴ് :കോവിഡ് 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മലയിൻകീഴ്
ജെ.പി.സ്മാരക സോഷ്യൽ വെൽഫെയർ സഹകരണ സംഘം മുപ്പതിനായിരം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് എൻ.എം.നായർ കാട്ടാക്കട എ.ആർ.ന് വേണ്ടി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർക്ക് കൈമാറി.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,മലയിൻകീഴ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത്,സംഘം സെക്രട്ടറി വി.ശ്രീ ദേവി ഭരണ സമിതി അംഗങ്ങളായ എസ്.സുധാകരൻ ഡി.സതീഷ്കുമാർ,എൻ.വിക്രമൻനായർ,ചാണിഅപ്പു,ഡി.രവീന്ദ്രൻനായർ,വി.എച്.കുമാർ എന്നിവർപങ്കെടുത്തു.