തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ളറുമായുണ്ടാക്കിയ കരാറിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ സംവിധാനത്തിൽ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നിരിക്കെ , അമേരിക്കൻ കമ്പനിയെ ഇതിന് ചുമതലപ്പെടുത്തിയത് ദുരൂഹതയുണ്ട്. മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിക്കുകയാണ്.ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നത് പോലെയല്ല സ്പ്രിൻക്ളറുമായുണ്ടാക്കിയ സർക്കാറിന്റെ ഇടപെടൽ. കച്ചവട താൽപര്യമുള്ള കമ്പനിയുമായുള്ള കരാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.87 ലക്ഷം കുടുംബങ്ങളുടെ ഡാറ്റയാണ് സ്പ്രിൻക്ളർ ശേഖരിക്കുന്നത്.