കാട്ടാക്കട:യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കള്ളിക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 കിറ്റ് പച്ചക്കറികളും 1000 കിറ്റ് ദോശമാവ് കിറ്റും വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കള്ളിക്കാട് മണ്ഡലം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സാജൻ ആന്റണി മുഖ്യസന്ദേശം നൽകി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സനൽ രാജേന്ദ്രൻ കിറ്റ് വിതരണം ചെയ്തു,ജനറൽ സെക്രട്ടറി അലക്സ്‌ ജെയിംസ്,കലാസുരേഷ്,ചന്ദ്രൻ,ഭാഗ്യശ്വരി തുടങ്ങിയവർ സംസാരിച്ചു.