ആറ്റിങ്ങൽ:ലോക് ഡൗൺ കാലത്ത് കർഷകർക്ക് ആശ്വാസം പകരാൻ ആറ്റിങ്ങൽ നഗരസഭയും കൃഷി വകുപ്പും സയുക്തമായി നടപ്പാക്കിയ കർഷക സൗഹൃദ ചന്ത അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശനി, ബുധൻ ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുക.നഗരസഭാ വൈസ് ചെയർ പേഴ്സൺ ആർ.എസ്.രേഖ,സെക്രട്ടറി എസ്. വിശ്വനാഥൻ,കൃഷി അസി.ഡയറക്ടർ മേരി തോമസ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ.രാജേന്ദ്ര ലാൽ,അസി.ഡയറക്ടർ എ.നൗഷാദ്,ആറ്റിങ്ങൽ കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.മാനദണ്ഡങ്ങലില്ലാതെ തങ്ങലുടെ ഉല്പന്നങ്ങൾ നഗരസഭാ അങ്കണത്തിലെ മാർക്കറ്റിൽ എത്തിച്ച് വില്പന നടത്താമെന്നും ആവശ്യമുള്ളത് വാങ്ങി പോകാമെന്നും കൊവിഡ് വ്യാപനം തടയാൻ സംവിധാനങ്ങൾ ഒരുക്കിവേണം എത്താനെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.