മുടപുരം: ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ കൊവിഡ് വരങ്ങൾ പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിനുമായി മെഡിക്കൽ സർവീസ് ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. മോഡേൺ മെഡിസിൻ, ആയുർവേദ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ സർക്കാർ ഡോക്ടർമാരാണ് ഹെൽപ്പ് ഡെസ്കിൽ വിളിക്കുന്നവർക്ക് ഉപദേശം നൽകുന്നത്. ഇതിനായി റീജിയണൽ കാൻസർ സെന്റർ സൂപ്രണ്ട് ഡോ. സജീദ്- 9447041690, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന - 9446309282, പെരുമാതുറ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ദീപക്- 9947792299, ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ- 9447963481, ചിറയിൻകീഴ് കൊറോണ സെൽ നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു- 9447164644 , അഴൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. പദ്മപ്രസാദ് - 8547189859, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മാനസികരോഗ വിദഗ്ദ്ധ ഡോ. ജിസ്മി- 9746207155 എന്നിവരുടെ ഒരു പാനൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ 9446557571, 9847311660 എന്ന നമ്പറുകളിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ 9446484420 എന്ന നമ്പരിലും വിളിക്കുന്നവർക്ക് ഏത് ഡോക്ടറുടെ സേവനമാണ് ആവശ്യമെന്ന് മനസിലാക്കി ഡയറക്ട് ചെയ്യും.