ബാലരാമപുരം:അടുക്കളയ്ക്ക് ഒരു പിടി ചീര പദ്ധതിയുടെ ഭാഗമായി സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഹ്യാനപ്രകാരം ജില്ലാതലത്തിൽ നടപ്പാക്കുന്ന ചീരക്കൃഷിപരിപാലനത്തിന് തുടക്കമായി.പള്ളിച്ചൽ ലോക്കൽ കമ്മിറ്റിതല ഉദ്ഘാടനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ,​കമ്മിറ്റി അംഗം സതീഷ് ബാബു,​ബ്രാഞ്ച് സെക്രട്ടറി പി.ഗോപി,​എ.ഐ.വൈ.എഫ് എൽ.സി പ്രസിഡന്റ് രഞ്ചിത്ത്,​ ബിജുകുമാർ,​ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.