ആറ്റിങ്ങൽ: പ്രവാസിയുടെ ചെറുമകന്റെ ജന്മദിനാഘോഷം മാറ്റിവച്ച് ആ തുക നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നൽകി കുടുംബം. ആലംകോട് പള്ളിമുക്ക് എൻ.എസ്.കോട്ടേജിൽ നഹാസ് ആണ് ചെറുമകൻ സുൽത്താൻ ബിൻ ഷമീംന്റെ രണ്ടാം ജന്മദിനത്തിൽ പാവപ്പെട്ടവർക്ക് അന്നം വിളമ്പിയത്. പായസം ഉൾപ്പടെയുള്ള വിഭവങ്ങളാണ് വിളമ്പിയത്. നഗരസഭ ചെയർമാൻ എം.പ്രദീപ്,എം.എ വഹാബ്, സുൽത്താന്റെ മാതാപിതാക്കളായ ഷെമിൻ,സർഫ, ബന്ധുക്കളായ സമീർ, കൗൺസിലർ ഇമാമുദീൻ എന്നിവർ ഭക്ഷണ വിതരണത്തിനെത്തി.