ആറ്റിങ്ങൽ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം മംഗലപുരം മേഖല സമിതിയും ജില്ലാ മാദ്ധ്യമ സമിതിയും സംയുക്തമായി ഓൺലൈൻ സാഹിത്യ സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സംഗമം തോന്നയ്ക്കൽ ആശാൻ സ്മാരക സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കഥ, കവിത, നിരൂപണം, നർമ്മം, പുസ്തകവലോകനം തുടങ്ങിയ ഓൺ ലൈൻ വഴി അവതരിപ്പിച്ചു.രാവിലെ 10 ന് ആരംഭിച്ച സാഹിത്യാവതരണം വൈകുന്നേരം 5 വരെ നീണ്ടു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി,​ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ, സെക്രട്ടറി സി. അശോകൻ, മേഖല സെക്രട്ടറി ജെ.എം. റഷീദ്,​ ജില്ലാ മാദ്ധ്യമ സമിതി ചെയർമാൻ മധുമോഹൻ, കൺവീനർ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,​ മേഖല കൺവീനർ ശ്യാം രാജ് തോന്നയ്ക്കൽ, മധു മുല്ലശ്ശേരി, എൻ.എസ്. അജയകുമാർ, സുമേഷ് കൃഷ്ണൻ,​ വിഭു പിരപ്പൻകോട്,​ വി.എസ്. ബിന്ദു, ഉമാതൃതീപ്,​ വനിത സാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസീദ കിളിമാനൂർ, നിഷ പോത്തൻകോട്, സതീഷ് കീടാരക്കുഴി, വാവറഅമ്പലം ഭുവനചന്ദ്രൻ ,ശ്രീവരാഹം മുരളി, തോന്നയ്ക്കൽ മണികണ്ഠൻ, സരസ്വതി ടീച്ചർ, മണക്കാട് ബഷീർ ,​സന്തോഷ് തോന്നയ്ക്കൽ ,​ഋതുപർണ്ണ , ഡോ. ബിജു ബാലകൃഷ്ണൻ,​ ആനന്ദകുട്ടൻ,​ രാഹുൽ, കൈലാത്തുകോണം​ സുകു, എം.എസ്. നിതിൻ, ജയപ്രകാശ്, പ്രഭുലൻ തുടങ്ങിയവർ പങ്കെടുത്തു.