ബാലരാമപുരം:ബാലരാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബാലരാമപുരം പൗരസമിതി പച്ചക്കറി സംഭാവനയായി നൽകി.പൗരസമിതി ട്രഷറർ എസ്.ജയചന്ദ്രനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി എന്നിവർ പച്ചക്കറി ഏറ്റുവാങ്ങി. പൗരസമിതി പ്രവർത്തകരായ വിനീഷ്,​ ബാലരാമപുരം ജോയി,​ രാജേഷ്,​ മനുമോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.