വിഴിഞ്ഞം:ലോക്ക് ഡൗണിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസിന് വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി വിനീത് നിർമ്മിച്ച 5000 മാസ്കുകളും 500 ബോട്ടിൽ സാനിറ്റൈസറും വിവിധ സ്റ്റേഷനിലേക്ക് നൽകി.ഫാബ്രിക്കേഷൻ തൊഴിലാളിയായ വിനീതും ഭാര്യയും സഹോദരിയും ചേർന്നാണ് മാസ്കുകൾ നിർമ്മിച്ചത്.വീട്ടിലും സഹോദരിയുടെ വീട്ടിലുമുണ്ടായിരുന്ന തയ്യൽ മീഷനുകൾ ഉപയോഗിച്ചായിരുന്നു മാസ്ക്ക് നിർമ്മാണം.വേളിയിലുള്ള മൊത്ത വ്യാപാരശാലയിൽ നിന്നാണ് സാനിറ്റൈസറുകൾ വാങ്ങിയത്.വിഴിഞ്ഞം, കോവളം , നേമം ,വിളപ്പിൽശാല ,തിരുവല്ലം തുടങ്ങിയ 12 സ്‌റ്റേഷനുകളിൽ വീനീത് മാസ്കും സാനിറ്റൈസറും നൽകി.