ബാലരാമപുരം:മംഗലത്തുകോണം കാട്ടുനട റസിഡന്റ്സ് അസോസിയേഷൻ നിർദ്ധനകുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും ഭക്ഷണവും നൽകി.അസോസിയേഷന്റെ നേത്യത്വത്തിൽ വീടുകൾ തോറും അണുനശീകരണവും നടന്നുവരുകയാണ്.ദിവസവും പതിനഞ്ചോളം നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണവും നൽകി വരുന്നു.അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് കുമാർ,​സെക്രട്ടറി ശ്രീരാഗ്,​സുരേഷ് കുമാർ എന്നിവരുടെ നേത്യത്വത്തിലാണ് കാരുണ്യപ്രവർത്തനം നടക്കുന്നത്.