ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് യു.ഡി.എഫ് അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വാങ്ങിയ പച്ചക്കറി സാധനങ്ങൾ പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് എം.മണികണ്ഠൻ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ് എന്നിവർക്ക് കൈമാറി.ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയി,​ മണ്ഡലം പ്രസിഡന്റുമാരായ ഭഗവതിനട ശിവകുമാർ,​നരുവാമൂട് രാമചന്ദ്രൻ,​ അംഗങ്ങളായ കെ.അമ്പിളി,​മല്ലികാദാസ്,​വിശ്വമിത്ര വിജയൻ,​ ടി.മല്ലിക,ബിന്ദുസുരേഷ്,​ എം.പാപ്പച്ചൻ,​ വടക്കേവിള ശശി,​ഗിരീഷ് കുമാർ കോൺഗ്രസ് നേതാക്കളായ വെമ്പന്നൂർ അജി,​ കുളങ്ങരക്കോണം ഷിബു,​എസ്.പ്രേംജിത്ത്,​ ആ‌ർ.എൽ.അരുൺരാജ്,​സി.നീബു മോഹൻ,​വി.ആർ.ആർഷൻ എന്നിവർ സംബന്ധിച്ചു.